
നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് എന്ന നിലയിലും ടിക് ടോക് താരമെന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അർജുൻ. ‘ചക്കപ്പഴ’മെന്ന പരമ്പരയിലൂടെ അഭിനയത്തിലും ചുവടു വച്ച അര്ജ്ജുന് തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ശിവന് എന്‍ ന കഥാപാത്രത്തെയാണ് അര്ജ്ജുന് അവതരിപ്പിക്കുന്നത്. ഒട്ടും പ്ലാൻ ചെയ്ത് അഭിനയ രംഗത്തേക്ക് വന്നതല്ല താനെന്നു അര്ജ്ജുന് പറയുന്നു.
”ചാൻസ് വന്നപ്പോൾ, ‘പോയി നോക്ക്. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് നമുക്ക് തീരുമാനിക്കാം’ എന്നാണ് താരടീച്ചറും സൗഭാഗ്യയും പറഞ്ഞത്. അകന്ന് നിന്ന് ജോലി ചെയ്യില്ല എന്ന് ഞാനും സൗഭാഗ്യയും തീരുമാനിച്ചിരുന്നെങ്കിലും ചാൻസ് വന്നപ്പോൾ അവളും സപ്പോർട്ട് ചെയ്തു. ശരിക്കും എന്റെ ആദ്യത്തെ സംവിധായിക സൗഭാഗ്യയാണ്. ടിക്ക് ടോക്കിൽ എന്നെക്കൊണ്ട് തമിഴ് വിഡിയോസ് ഒക്കെ ചെയ്യിക്കുമ്പോൾ തുടക്കത്തിൽ ചമ്മലായിരുന്നു. പക്ഷേ, അവളോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെയാണ് സജീവമായത്. ഒപ്പം വിഡിയോസിന് കിട്ടിയ സ്വീകാര്യതയും പ്രചോദനമായി.” വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അര്ജ്ജുന് പറയുന്നു
ടിക്ക് ടോക്ക് ചെയ്യുമ്പോൾ സൗഭാഗ്യ പറഞ്ഞു തന്ന ചില ടിപ്പുകളും ‘ചക്കപ്പഴ’ത്തിന്റെ ടീമിന്റെ സപ്പോർട്ടും നൃത്ത പരിചയവും അഭിനയത്തില്‍ ഗുണം ചെയ്തുവെന്ന് താരം പറയുന്നു. പച്ചയ്ക്ക് പറഞ്ഞാൽ മർമ്മമറിയാത്തവൻ തല്ലും പോലെയാണ് തന്റെ അഭിനയമെന്നും അര്ജ്ജുന് കൂട്ടിച്ചേര്‍ത്തു.
Post Your Comments