CinemaGeneralLatest NewsMollywoodNEWS

‌എനിക്ക് ലഹരി തരുന്നത് മദ്യപാനമോ പുകവലിയോ അല്ല, അത് മറ്റൊന്നാണ്

എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ സപ്പോര്‍ട്ടായി ഒരു പാര്‍ട്ടണര്‍ ഉണ്ടാവുന്നത് ആവശ്യമാണ്

മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ തീവണ്ടിയെന്ന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ താരമായി സംയുക്ത മാറുന്നതാണ് കാണാനായത്. തീവണ്ടിക്ക് ശേഷം നിരവധി വേഷങ്ങളാണ് സംയുക്തയെ തേടി എത്തിയത്. തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും തുടര്‍ന്നുണ്ടായ ബ്രേക്കപ്പിനെ പറ്റിയും മനസ് തുറക്കുകയാണ് ഈ യുവനടി.

യഥാർഥത്തിൽ’ഞാന്‍ പ്രണയിച്ചിട്ടുണ്ട്. നമ്മള്‍ പറയുന്നതു പോലെ പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീ ലഹരികളേക്കാള്‍ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമുക്ക് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ സപ്പോര്‍ട്ടായി പാര്‍ട്ടണര്‍ ഉണ്ടാവുന്നത് ആവശ്യമാണ്. നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്.’ എന്നും താരം പറയുന്നു.

കൂടാതെ വിവാഹം, പ്രണയം എന്നിവയെക്കുറിച്ച്‌ രണ്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമേയില്ല. രണ്ടും ഒന്നുതന്നെയായിരിക്കും. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ വിഷമങ്ങള്‍ നല്ലതുപോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല. അവിടെയാണ് നമുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരിക.സംയുക്ത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button