Uncategorized

ലാല്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞ കഥയാണത്, സിനിമ വമ്പന്‍ ഹിറ്റായി: പ്രിയദര്‍ശന്‍

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഒരിക്കല്‍ ലാല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അടിപൊളി സബ്ജക്റ്റ് ഉണ്ടെന്നു പറഞ്ഞു ചെന്നു

മോഹന്‍ലാല്‍ നായകനായ സിനിമകളാണ് പ്രിയദര്‍ശന്റെ സംവിധാന വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത്. മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച പ്രിയദര്‍ശന്‍ മോഹന്‍ലാലുമായി സിനിമ ചെയ്യുമ്പോള്‍ മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ മറുപടി. ‘ബോയിങ് ബോയിങ്’ എന്ന സിനിമയുടെ കഥ പറഞ്ഞ നിമിഷം പങ്കുവച്ചു കൊണ്ടായിരുന്നു പ്രിയദര്‍ശന്റെ തുറന്നു പറച്ചില്‍.

‘ഭയങ്കരമായി ആലോച്ചിച്ച് ഞങ്ങള്‍ക്കിടയില്‍ ഇന്ന് വരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്ക്കും. ആ ചിന്തയില്‍ നിന്നാണ് പലപ്പോഴും സിനിമകളുണ്ടാകുന്നത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഒരിക്കല്‍ ലാല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അടിപൊളി സബ്ജക്റ്റ് ഉണ്ടെന്നു പറഞ്ഞു ചെന്നു. ലാല്‍ ഉണര്‍ന്നു കഥ കേട്ട് ചെയ്യാമെന്ന് ഉറപ്പിച്ചു. ആ സിനിമയാണ് ‘ബോയിങ് ബോയിങ്’. ലാലിന് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിന് തൊട്ടുമുന്‍പുപോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നതാണ്. എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്’.

shortlink

Related Articles

Post Your Comments


Back to top button