Uncategorized

ഞാന്‍ പാടിക്കോളും എന്ന് വിചാരിച്ചു വിദ്യാസാഗര്‍ പുറത്തേക്ക് പോയി: അപൂര്‍വ്വ അനുഭവം വെളിപ്പെടുത്തി സുജാത

എന്‍റെ റെക്കോഡിംഗ് കഴിഞ്ഞപ്പോഴാണ് അദ്ദേഹം വരുന്നത് പാട്ട് കേട്ട് അദ്ദേഹം പറഞ്ഞു കുറച്ചു വ്യത്യസ്തമായാണ് പാടിയത്

സുജാത എന്ന പിന്നണി ഗായികയ്ക്ക് ഏറെ അവസരങ്ങള്‍ നല്‍കിയ സംഗീത സംവിധായകനാണ് വിദ്യാ സാഗര്‍. മലയാളം പോലെ തന്നെ ഇരുവരും ഒന്നിച്ചുള്ള തമിഴ് ഗാനങ്ങളും ഏറെ സൂപ്പര്‍ ഹിറ്റായിരുന്നു. തന്റെ ഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗാനങ്ങളില്‍ ഒന്നാണ് കാട്രിന്‍ മൊഴിയിലെ സംഗീതമെന്നും അന്ന് അതിലെ ഹിറ്റ് ഗാനം പാടിയപ്പോഴുണ്ടായ അപൂര്‍വ അനുഭവവും സുജാത ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘കാട്രിന്‍ മൊഴിയില്‍ ഞാന്‍ ആലപിച്ച ഗാനം മറക്കാന്‍ കഴിയാത്തതാണ്. വൈര മുത്തുവിന്റെ അതിമനോഹര വരികള്‍, വിദ്യാ സാഗറിന്റെ അപാരമായ സംഗീതം. ഈ പാട്ടില്‍ സംഗീതമാണോ വരികളാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് പറയാന്‍ കഴിയില്ല. അതില്‍ പുരുഷ ശബ്ദത്തിലുള്ള ഗാനമാണ് സിനിമയിലുള്ളത്. ഞാന്‍ പാടിയത് സിനിമയുടെ അവസാനം പേരുകള്‍ കാണിക്കുന്നിടത്താണ് വന്നത് പക്ഷേ അതും പോപ്പുലര്‍ ആയി. പിന്നീട് ഗാനമേളകളില്‍ പുരുഷ ഗായകരേക്കാള്‍ സ്ത്രീകളാണ് ഈ പാട്ട് പാടിയത്. സാധാരണ കാസറ്റില്‍ മാത്രം വരുന്ന ഗാനം പിന്നീട് അധികം ആരും പാടി കേള്‍ക്കാറില്ല. പക്ഷേ ഈ ഗാനത്തിന് അങ്ങനെയൊരു നിര്‍ഭാഗ്യമുണ്ടായില്ല. ഇതിന്റെ റെക്കോഡിംഗ് സമയത്ത് രസകരമായ ഒരു സംഭവമുണ്ടായി. ഇതിന്റെ മെയില്‍ വേര്‍ഷന്‍ ആണ് ആദ്യം റെക്കോഡ് ചെയ്തത്. അത് കൊണ്ട് ഞാന്‍ പാടാന്‍ ചെന്നപ്പോള്‍ ഇതൊരു റിപ്പീറ്റ് വെര്‍ഷനായിരിക്കും അതുകൊണ്ട് ഞാന്‍ പാടിക്കോളും എന്ന് വിചാരിച്ചു വിദ്യാസാഗര്‍ പുറത്തേക്ക് പോയി. ഞാന്‍ അധികം ടൈമിംഗ് ഇല്ലാതെ ഗസല്‍ സ്റ്റൈലില്‍ ആണ് പാടിയത്. എന്‍റെ റെക്കോഡിംഗ് കഴിഞ്ഞപ്പോഴാണ് അദ്ദേഹം വരുന്നത് പാട്ട് കേട്ട് അദ്ദേഹം പറഞ്ഞു കുറച്ചു വ്യത്യസ്തമായാണ് പാടിയത്. നമുക്കിത് മാറ്റിയെടുക്കാമെന്ന്. അങ്ങനെ വീണ്ടും മുഴുവനായി എന്നെക്കൊണ്ട് പാടിച്ചു. സുജാത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button