GeneralKollywoodLatest News

എന്റെ കാല്‍ പിടിക്കാനാവില്ലെന്നു അദ്ദേഹം തീര്‍ത്തും പറഞ്ഞു; കുറേ ഭീഷണി സന്ദേശങ്ങളാണ്‌ പിന്നീട് കിട്ടിയത്; തുറന്നു പറഞ്ഞ് ശോഭന

അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി.

മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകികൂടിയായ താരം തമിഴിലും സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയിരുന്നു. നൃത്തത്തില്‍ സജീവമായ ശോഭന ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനീകാന്ത് കാലുപിടിച്ചതു കൊണ്ട് തനിക്കുവന്ന ഭീഷണിയെക്കുറിച്ചാണ് ശോഭന പങ്കുവച്ചത്. രജനീകാന്തിനൊപ്പം ശിവ എന്ന ചിത്രത്തില്‍ ശോഭന അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ശോഭനയുടെ കാല്‍ പിടിക്കുന്ന ഒരു രംഗമുണ്ട്. എന്നാല്‍ അത് വേണ്ട എന്ന നിലപാടിലായിരുന്നു രജനി. എന്നാല്‍ അതിന് കാരണം എന്താണെന്ന് തനിക്ക് പിന്നീടാണ് മനസിലായതെന്നു ശോഭന പറയുന്നു

‘ശിവ എന്ന ചിത്രത്തില്‍ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീന്‍ ഉണ്ടായിരുന്നു. രജനികാന്ത് ആ സീന്‍ വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതില്‍ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. തലെെവര്‍ എന്തിന് നിങ്ങളുടെ കാല്‍ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആര്‍ക്കും മറിച്ചൊരു അഭിപ്രായം പറയാന്‍ കഴിയില്ല’- ശോഭന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button