
നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായ താരമാണ് സീമ ജി നായര്‍. സിനിമ സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയ സീമ നാടകവേദിയിലെ നായികമാരെ കണ്ട് ആരാധകര്‍ കൈയടിച്ചെങ്കിലും നടിമാരുടെ പുറത്തെ ജീവിതം ദുഖമയമായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ലെന്നു തുറന്നു പറയുന്നു. കൂടാതെ നാടക നടിമാരെ സമൂഹം അംഗീകരിച്ചില്ലെന്നും സീമ ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
നാടകനടിയുടെ യാത്രകള്‍ പലപ്പോഴും കുടുംബം പോറ്റാനായിരിക്കാം. അവര്‍ ചെയ്യുന്നത് ഒരു തൊഴില്‍ ആണെന്ന് ഉള്‍ക്കൊള്ളാതെ എന്തോ വൃത്തികെട്ട കാര്യമാണെന്ന രീതിയിലാണ് പലരും നോക്കിക്കണ്ടത്. ചിലര്‍ക്കൊക്കെ നാടകനടി എന്നാല്‍ ഒരു പുച്ഛമായിരുന്നു. പലയിടത്തും നാടകത്തിന് പോയാല്‍ ഞങ്ങളെ ചില വീടുകളില്‍ കൊണ്ടുപോയിരുത്തും. അവിടെ ഒന്ന് ബാത്ത് റൂം ഉപയോഗിക്കാന്‍ ചോദിച്ചാല്‍ മുഖം തിരിച്ച് പോവുന്നവരെ കണ്ടിട്ടുണ്ട്. ഒരുപാടു കാര്യങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചിട്ടുമൊക്കെയുണ്ട്.” സീമ മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ഇതേ നടി തന്നെ സീരിയലിലേക്കും സിനിമയിലേക്കുമൊക്കെ വരുമ്പോള്‍ പ്രേക്ഷകരുടെ ഭാവം മാറുന്നതായും സീമ കൂട്ടിച്ചേര്‍ത്തു
Post Your Comments