
പ്രിയപ്പെട്ട ഭര്‍ത്താവ് സനല്‍ വി. ദേവന് ജന്മദിനാശംസകള് അറിയിച്ച് നടി സരയു മോഹന്‍. സനലിനോടുള്ള പ്രണയവും സൗഹൃദ്യവും വ്യക്തമാക്കുന്ന കുറിപ്പാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സരയു കുറിച്ചത്. നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് സുഹൃത്തിനെ പോലെ സ്നേഹിക്കുന്നത് കൊണ്ടാണെന്നും സരയു വ്യക്തമാക്കി.
ഇങ്ങനെ ”വര്‍ഷങ്ങള്‍ കഴിയും തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്…. ജീവിതം സ്വപ്നം പോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാംന്നും പറഞ്ഞ് നിന്ന നില്പ്പില് വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്…
കൂടാതെ കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം….പിറന്നാള്‍ ഉമ്മകള്‍…..” എന്നാണ് സരയുവിന്റെ കുറിപ്പ്. വ്യത്യസ്തമായ പിറന്നാളാശംസകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു.
Post Your Comments