കായിക പ്രേമികളെ നിരാശ്ശയില്‍ ആഴത്തി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ഇന്ത്യയുടെ ക്രിക്കറ്റ് മുന്‍ ക്യാപ്ടന്‍ ധോണിയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ധോണി കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില് നിന്നും കിട്ടുമായിരുന്നുവെന്നാണ് എ ദ്ടെഹത്തിന്റെ നിരീക്ഷണം.
സന്തോഷ് പണ്ഡിറ്റ് പോസ്റ്റ്
പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം
ഇന്ത്യയില് കൊറോണാ വന്നത് മുതല് ഞാ൯ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്. പക്ഷേ MS Dhoni ji വിരമിച്ചു എന്ന വാ൪ത്ത കേട്ടപ്പോള് ക്രിക്കറ്റ് നിരീക്ഷണം വീണ്ടും എഴുതി പോയ്.
ഏകദിന ക്രിക്കറ്റിലും T20 ലേയും മികച്ച ഫിനിഷ൪, ലോക കപ്പ് അടക്കം കുറേ കപ്പുകള് സ്വന്തമാക്കിയ തന്ത്ര ശാലിയായ ക്യാപ്ടനും,
ഒരു wicket keeper batsman ന്ടെയും വിരമിക്കല് വേദനിപ്പിക്കുന്നതാണ്.
വളരെ ശാന്തനായിരുന്നു ആ ക്യാപ്ട൯. സൈനികനായും സേവനം അനുഷ്ഠിച്ചു. കരിയറില് എവിടേയും വലിയ ജഗപൊക ഒന്നും കാണിച്ചില്ല. India ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച innings കാഴ്ചവെച്ച MS Dhoni ji ക്ക് Big salute.
എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് . പക്ഷേ ഒരിക്കലും ഫാനല്ല.(ഞാ൯ സച്ചി൯ ജി യുടെ കടുത്ത ആരാധകനാണേ..) Limited over cricket ലെ ബാറ്റിംഗ് മികവ് ഇദ്ദേഹം ഒരിക്കലും ടെസ്റ്റില് കാണിച്ചില്ല എന്നാണ് കരുതുന്നത്. യഥാ൪ത്ഥത്തിന് കരിയറിന്ടെ ആരംഭ കാലത്ത് ഇദ്ദേഹം ഒരു തക൪പ്പ൯ batsman ആയിരുന്നു. (പല ഷോട്ടുകളും unorthodox ആണെന്നൊക്കെ വിമ൪ശക൪ പറഞ്ഞാലും, റണ്ണ് അടിച്ച് കൂട്ടുമായിരുന്നു. അതാണല്ലോ പ്രധാനം. )
(വാല് കഷ്ണം… കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില് നിന്നും കിട്ടുമായിരുന്നു. അതുമല്ലെങ്കിലും മുമ്പ് കിട്ടിയ അവസരങ്ങളില് കുറേ കൂടി വേഗതയില് ബാറ്റ് ചെയ്തിരുന്നെങ്കില് ചിലപ്പോള് ചില പ്രധാന കളികള് ജയിച്ചേനേ എന്നും ഞാ൯ വിശ്വസിക്കുന്നു.
സെവാഗ്, യുവിരാജ്, ഗംഭീർ ഒന്നും അവസരം കൊടുക്കാതേയും ഒരു വിരമിക്കല് മത്സരം പോലും അവ൪ക്ക് നല്കിയില്ല എന്ന് അവരുടെ ആരാധകര് ചിന്തിച്ചതാണ് ഇദ്ദേഹത്തിന് കുറേ haters നെ കിട്ടുവാ൯ കാരണം.. (അതില് ശരിയുണ്ടോ എന്ന് അവരാണ് പറയേണ്ടത്. )
എന്തായാലും ഒരു മികച്ച വിശ്രമ ജീവിതം ആശംസിക്കുന്നു. Chennai Super Kings ന്ടെ അമരത്ത് കരുത്തനായ് താങ്കള് എപ്പോഴും ഉണ്ടാകും എന്നും വിശ്വസിക്കുന്നു.
Big Salute to MS Dhoni ji
By Santhosh Pandit
Post Your Comments