മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയത്തിന് എവിടെയും ഒരു ഫുള്‍ സ്റ്റോപ് ഇടാറില്ല. പറയുന്നിടത്ത് ഒരു കോമ വേണമെന്നോ ഒരു സംഭാഷണം ഇങ്ങനെ പറയണമെന്നോ ചിന്തിക്കാറില്ല. എങ്ങനെയാണോ അങ്ങനെ തന്നെ എന്നതാണ് മോഹന്‍ലാല്‍ എന്ന നടന്‍റെ രീതി. അത് കൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന് കൂടുതല്‍ സ്വാഭാവികത കൈ വരുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ആ സ്വാഭാവികതയെ ഒരു ഗംഭീര ഉദാഹരണം പറഞ്ഞു പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയാണ് സൂപ്പര്‍ താരം. ‘വാനപ്രസ്ഥം’ എന്ന സിനിമ കണ്ടിട്ട് ഒരു സുഹൃത്ത് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് മോഹന്‍ലാലിന്‍റെ തുറന്നു പറച്ചില്‍.
‘കാഴ്ചകള്‍ വിശ്വാസയോഗ്യമാക്കുകയെന്നതാണ് സംവിധാനത്തിലും അഭിനയത്തിലും പ്രധാനം. എന്‍റെ ഒരു സുഹൃത്ത് ‘വാനപ്രസ്ഥം’ കണ്ടിട്ട് അതിലെ ഒരു സീനിനെക്കുറിച്ച് പറഞ്ഞു. (രാജാവിനു മുന്നില്‍ കൈകൂപ്പി നിന്ന് പട്ടിണിയാണ് എന്ന് പറയുന്ന രംഗം) തടിച്ചു ഗുണ്ടുമണിയായിരിക്കുമ്പോഴാണ് ആ സീന്‍ അഭിനയിക്കുന്നത്. തടിച്ചു കൊഴുത്തിരിക്കുന്ന ഒരാള്‍ വിഷമത്തോടെ പട്ടിണിയാണ് ദാരിദ്ര്യമാണ് എന്നൊക്കെ പറഞ്ഞിട്ടും കാഴ്ചക്കാര്‍ അത് വിശ്വസിച്ചു കണ്ടിരുന്നു. കാഴ്ചകള്‍ മേക്ക് ബിലീഫ് ആക്കുക എന്നതാണ് ഒരു സംവിധായകന്റെയും നടന്റെയും വിജയം’.മോഹന്‍ലാല്‍ പറയുന്നു
കടപ്പാട് : ഗൃഹലക്ഷ്മി ( മാതൃഭൂമി)
Post Your Comments