
പ്രിയദര്ശന് മോഹന്‍ലാല്‍ ടീം നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചെങ്കിലും തന്നെ മോഹിപ്പിച്ച രണ്ടു മോഹന്‍ലാല്‍ സിനിമകള്‍ ഉണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയദര്ശന്. ആ രണ്ട് സിനിമകളും കണ്ടപ്പോള്‍ തനിക്ക് സംവിധാനം ചെയ്യാന്‍ മോഹം തോന്നിയ സിനിമ ആണെന്നും മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറയുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് തന്റെ സിനിമയായി പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും അത് പോലെ താന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് സത്യന് അന്തിക്കാടിന്റെ സിനിമയായി ചിലര്‍ കരുതാറുണ്ടെന്നും പ്രിയദര്ശന് പങ്കുവയ്ക്കുന്നു.
‘ലാല്‍ അഭിനയിച്ച രണ്ട് സിനിമകള്‍ എനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അത് നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റുമാണ്. അവരണ്ടും എന്റെ രീതിക്ക് ചേരുന്നതാണ്. ഇന്ന് പലരും സംസാരിക്കുമ്പോള്‍ നാടോടിക്കാറ്റ് എന്റെ സിനിമ ആണെന്ന് പറയാറുണ്ട്. അത് പോലെ ഞാന്‍ ചെയ്ത വെള്ളാനകളുടെ നാട് സത്യന് അന്തിക്കാട് ചെയ്തതാണ് എന്ന് കരുതുന്നവരുമുണ്ട്. നാടോടിക്കാറ്റില്‍ സ്ലാപ്സ്റ്റിക് സംഘട്ടനം സാധാരണയായി എന്റെ സിനിമയില്‍ കൂടുതല്‍ കാണുന്നതുകൊണ്ടാകാം അത്തരം തോന്നലുകളുണ്ടാകുന്നത്’.
Post Your Comments