CinemaGeneralLatest NewsNEWS

കൊലമാസ് ലുക്കിൽ മമ്മൂക്ക; ആഘോഷമാക്കി ആരാധകർ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം പങ്കുവെച്ചത്

ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്ന പുതിയ വർക്കൗട്ട് ചിത്രങ്ങൾ. നടൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം പങ്കുവെച്ചത്. മാസ് ലുക്കിലുള്ള താരത്തിന്റെ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ.

വൺ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു.

കൂടാതെ ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button