സന്തോഷം പങ്കിട്ട് കൈലാസ് മേനോൻ, അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകന് കൈലാസ് മേനോന്. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ് കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.55നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഭാര്യ അന്നപൂര്ണക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ”ഞങ്ങളുടെ മകന് വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍ തുടങ്ങി എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്. സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരും കൈലാസിന് ആശംസകള്‍ അറിയിച്ച് എത്തി.
2009 ലാണ് അന്നപൂര്‍ണയെ കൈലാസ് വിവാഹം ചെയ്തത്. ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയാണ് കൈലാസ് മേനോന് ഏറെ ശ്രദ്ധേയനായത്. ഫൈനല്‍സ്, ഇട്ടിമാണി, ഇടക്കാട് ബറ്റാലിയന് തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
Post Your Comments