GeneralLatest NewsMollywood

മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…

നന്നായി ഭക്ഷണം കഴിച്ച്‌ വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...

കൊറോണ വ്യാപനവും ലോക്ഡൌണും കാരണം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തലാക്കിയതോടെ അഭിനയത്തില്‍ നിന്നും താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരങ്ങള്‍. കഴിഞ്ഞദിവസം മമ്മൂട്ടി തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വമ്ബന്‍ സ്വീകരണമാണ് മെഗാ സ്‌റ്റാറിന്റെ പുത്തന്‍ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. മോഹന്‍ലാലിന്റെ ലോക്ക്ഡൗണ്‍കാലത്തെ ചിത്രങ്ങള്‍ക്കും ആരാധക ശ്രദ്ധലഭിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരെയും ക്കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു

‘മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച്‌ നില്‍ക്കാന്‍ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം’ എന്നാണ് ഹരീഷിന്റെ രസകരമായ കുറിപ്പ്. സൂപ്പര്‍താരങ്ങളുടെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാന്‍ ഇനി വലിയ പ്രയാസമാണ്…മലയാള സിനിമയില്‍ പിടിച്ച്‌ നില്‍ക്കാന്‍ എന്റെ മുന്നില്‍ ഒരു വഴി മാത്രമെയുള്ളു..നന്നായി ഭക്ഷണം കഴിച്ച്‌ വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക…മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച്‌ നില്‍ക്കാന്‍ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…’

shortlink

Related Articles

Post Your Comments


Back to top button