
ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്ത തള്ളി നടന് റിതീഷ് ദേശ്മുഖ്. കരള്‍ രോഗത്തെ തുടര്‍ന്നു ഹൈദരാബാദിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിഷികാന്തിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിഷികാന്ത് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും മരണവാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്, ഇര്ഫാന് ഖാന് നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നിഷികാന്ത്.
Post Your Comments