പ്രശസ്ത യുവതാരം നടന് റോഷന് ബഷീര്‍ വിവാഹിതനായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2010-ല്‍ റിലീസ് ചെയ്ത ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെയാണ് റോഷന് സിനിമാരംഗത്തേക്ക് എത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിലൂടെയാണ് ശ്രദ്ധേയനായത്.
പഴയകാല നടന് കലന്തന് ബഷീറിന്റെ മകനാണ് റോഷന്. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന് ബഷീര്‍.
Post Your Comments