ലോഹിതദാസിന്റെ ചക്കരമുത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സരയു. സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായ സരയു തന്റെ ജീവിതപങ്കാളിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.
സിനിമയില്‍ അസോഷ്യേറ്റ് ഡയറക്ടര്‍ സനല്‍ വി ദേവാണ് താരത്തിന്റെ ഭര്‍ത്താവ്. ജന്മദിനം ആഘോഷിക്കുന്ന സനലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ കഴിയുംതോറും സനലിനോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് സനല്‍ എന്ന സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണെന്നു തുറന്നു പറയുകയാണ് സരയു.
സരയുവിന്റെ പോസ്റ്റ്
വര്‍ഷങ്ങള്‍ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്….
ജീവിതം സ്വപ്നംപോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്ബന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍…
കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം….
പിറന്നാള്‍ ഉമ്മകള്‍…..
Post Your Comments