ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ. ഒരിക്കല്‍ ബംഗ് ളൂരു യാത്രയ്ക്കിടയില്‍ ഷോട്സും ടോപ്പും ധരിച്ച് നില്ക്കുന്ന തന്റെ ചിത്രം സാനിയ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒ ’’ മണിക്കൂറിന് എത്രയാ റേറ്റ്?” എന്നായിരുന്നു ഒരാളുടെ കമന്റ്. പത്താം ക്ളാസില്‍ പഠിക്കുന്ന ഒരു പതിനഞ്ചുകാരി ഈ ചോദ്യത്തിനോട് പ്രതികരിച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇത്തരം ഞരമ്ബുരോഗികളുടെ കമന്റുകള്‍ കേട്ട് തളര്‍ന്നിരിക്കാതെ പ്രതികരിക്കുകയും പോരാടുകയുമാണ് പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്നാണ് സാനിയയുടെ പക്ഷം.
‘’എന്റെ മറുപടി കിട്ടാനാണ് മോശം കമന്റിട്ടതെന്ന് പിന്നീടയാള്‍ ക്ഷമ യാചിച്ച് കൊണ്ട് എന്നോട് പറഞ്ഞു. വിശന്ന് വലഞ്ഞപ്പോള്‍ ഭക്ഷണം മോഷ്ടിക്കേണ്ടി വന്ന മധു എന്ന പാവം ചേട്ടനെ തല്ലിക്കൊന്നവര്‍ ഇത്തരം ഞരമ്ബുരോഗികളെ തല്ലിക്കൊല്ലാനുള്ള മനസാണ് കാണിക്കേണ്ടത്. അങ്ങനെയേ നമ്മുടെ നാട് നന്നാവൂ. ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. എന്ത് വസ്ത്രം ധരിക്കുന്നുവെന്നതിലല്ല മറ്റുള്ളവര്‍ അതെങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് പ്രശ്നം. കാഴ്ചപ്പാടാണ് മാറേണ്ടത്. മോഡേണ്‍ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെല്ലാം മോശക്കാരാണെന്ന ധാരണയും മാറണം.” സാനിയ പറയുന്നു
Post Your Comments