ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായിക പ്രേമികള്‍. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ താരത്തിന്റെ ഭാവിജീവിതത്തിനു ആശംസകളുമായി രംഗത്തെത്തി. ഇപ്പോഴിതാ ഹൃദയ സ്പര്‍ശിയായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന് ആര് മാധവന്.
മാധവന്റെ കുറിപ്പ്
ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു. ഒരേസമയം താന്‍ കരയുകയും ചിരിക്കുകയും ചെയ്യുകയാണ്. ഈ വിടവാങ്ങല്‍ ശൈലി ഹൃദയത്തെ വല്ലാതെ തൊട്ടു. ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ല.
ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.
Post Your Comments