GeneralLatest NewsMollywood

മകന്റെ മരണത്തിനു പിന്നാലെ വിവാഹമോചനം, നാല്‍പത്തിയഞ്ചാം വയസില്‍ രണ്ടാം വിവാഹം; മലയാളത്തിന്റെ പ്രിയ നടന്റെ ജീവിതം

മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാട്. ജീവിതത്തെ താന്‍ നിസാരമായി കണ്ടില്ല.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. വില്ലനായും സഹതാരമായും ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രകാശ് രാജ് അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം മാറി മറിഞ്ഞ തന്റെ ദാമ്പത്യജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 2004ലെ മകന്റെ അപകട മരണത്തെക്കുറിച്ച് താരം പങ്കുവച്ചത്.

”മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച്‌ മാസങ്ങളോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാട്. ജീവിതത്തെ താന്‍ നിസാരമായി കണ്ടില്ല. ഒപ്പം ഇന്നും ജീവിക്കുകയാണ്.” പ്രകാശ് രാജ് പറയുന്നു.

മകന്റെ വേര്‍പാടിന് പിന്നാലെ ഭാര്യ ലളിത കുമാരിയുമായുള ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. അതിനു പിന്നാലെ വിവാഹ മോചനവും നേടി. എന്നാല്‍ ഭാര്യ ലളിതയ്ക്ക് തന്നെ വേര്‍പിരിയാന്‍ സമ്മതം ആയിരുന്നില്ലെന്നും താരം പറയുന്നു. ” ഞാന്‍ എങ്ങനെയാണോ അതുപോലൊരു ജീവിതമാണ് എനിക്കുള്ളത്. അതുകൊണ്ട് എനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ എന്റെ പെണ്‍മക്കളെ ഇരുത്തി എന്നെ വിട്ട് പോകാന്‍ ലതയ്ക്ക് ഇഷ്ടമല്ലെങ്കിലും ഡിവേഴ്‌സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ അവരോട് പറഞ്ഞു. എന്റെ മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. ഞാന്‍ അവളെ ഡിവോഴ്‌സ് ചെയ്തിട്ടും എന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് അവരുടെ വീട്ടിലായിരുന്നു.”

2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. അതിനു ശേഷം പൊനി വര്‍മ എന്ന കൊറിയോഗ്രാഫറുമായി താരം പ്രണയത്തിലായി. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പൊനിയുമായി പ്രകാശ് രാജ് വിവാഹിതനായി. ഈ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ….

”താന്‍ ലതുമായി വേര്‍പിരിഞ്ഞ് ഡിവേഴ്‌സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്‌ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം. ” ഈ ബന്ധത്തില്‍ വേദാന്ത് എന്ന മകന്‍ കൂടിയുണ്ട് പ്രകാശ് രാജിന്.

shortlink

Post Your Comments


Back to top button