വിനീത് ശ്രീനിവാസന്റെ മലർവാടിയും, തട്ടത്തിൻ മറയത്തും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് നിവിൻ പോളി എന്ന സൂപ്പർ താരത്തെയാണ്. സൂപ്പർ താര പദവിയിൽ നിവിൻ പോളി എന്ന നായക താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴേക്കും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നിവിനെ ആരും പരിഗണിച്ചിരുന്നില്ല. പിന്നീട് ശ്യാമപ്രസാദും എബ്രിഡ് ഷൈനുമൊക്കെ നിവിനിലെ അഭിനേതാവിനെ പരിഗണിച്ചപ്പോൾ മലയാളത്തിലെ വനിതാ സംവിധായിക ഗീതു മോഹൻദാസും മൂത്തോൻ എന്ന സിനിമയിലൂടെ നിവിൻ പോളി എന്ന നടന് കൂടുതൽ ഊർജ്ജം നൽകി. ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടുന്ന ആദ്യ മലയാള താരമായി നിവിൻ മാറുമ്പോൾ സിനിമയിൽ എത്തും മുൻപ് തനിക്ക് അഭിനയിക്കാൻ ആവേശം നൽകിയ മൂന്ന് സൂപ്പര്‍ താര സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ്.
നിവിന്‍ പോളിയുടെ വാക്കുകള്‍
ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലോ ഏതെങ്കിലും ഒരു സംഭവത്തെത്തുടര്‍ന്നോ അഭിനയിക്കണമെന്ന് തീരുമാനിക്കുകയായിരുന്നില്ല. ശരീരത്തിനും മനസ്സിനുമൊപ്പം സിനിമാ സ്വപ്നവും വളര്‍ന്നുവെന്നേ പറയാനാകൂ. പണ്ട് കാലത്ത് കണ്ട സിനിമകളില്‍ പലതും സിനിമാ മോഹത്തിന് ആവേശം നല്‍കി. ‘ദളപതി’, ‘സ്ഫടികം’, ‘മീശമാധവന്‍’ എല്ലാം ആവേശത്തോടെയാണ് കണ്ടത്. പഠനകാലം മുതലേ സിനിമാ പ്രാന്ത് തലയില്‍ കയറി. താരങ്ങളുടെ ഡയോഗുകള്‍ അനുകരിച്ച് സുഹൃത്തുക്കളെ വെറുപ്പിക്കുന്നത് കോളേജ് കാലത്തെ സ്ഥിരം പരിപാടിയായിരുന്നു. ജോലി കിട്ടിയപ്പോഴും സിനിമ തലയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. ഇന്‍ഫോസിസിന്റെ മൈസൂര്‍ ക്യാമ്പില്‍ ജോലി ചെയ്യുമ്പോള്‍ ആഴ്ച ആഴ്ച വരുന്ന സിനിമകളെല്ലാം മുടങ്ങാതെ കാണുമായിരുന്നു.
(വനിതയക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments