മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായിക പ്രേമികള്‍. തങ്ങളുടെ ഇഷ്ട താരങ്ങളെ ഇന്ത്യന്‍ ജേഴ്സിയില്‍ കാണാനാകില്ലെന്നതിന്റെ നിരാശയുണ്ടെങ്കിലും ഇരുവരുടെയും ഭാവികാര്യങ്ങള്‍ക്ക് ആശംസ നേരുകയാണ് താരങ്ങള്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിയ്ക്കും റെയ്നയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.
ഫെയര്‍വെല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു- മോഹന്‍ലാല്‍ കുറിച്ചു. “ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍. എല്ലാ ഓര്‍മ്മകള്‍ക്കും, തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി” സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫേയര്‍വെല്‍ ചാമ്ബ്യന്‍, ക്യാപ്റ്റന്‍. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു.
ലെജന്റ്സ് ഒരിക്കലും വിരമിക്കില്ല, മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി, എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍, താങ്ക്യു എംഎസ് ധോണി- നിവിന്‍ കുറിച്ചു. മറ്റൊരു ഞെട്ടല്‍, ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളെ സന്തോഷിപ്പിച്ചതിന് നന്ദി എന്നായിരുന്നു റെയ്നയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് നിവിന്‍ കുറിച്ചത്.
Post Your Comments