മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ ഇവരുടെയും കുടുംബവും ആ ബന്ധം നിലനിര്‍ത്തുന്നുണ്ട്. കൂടാതെ പ്രിയന് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ രണ്ട് തലമുറകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണവിനേയും കല്യാണിയേയും കുറിച്ച് പറയുന്ന മോഹന്‍ലാലിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അടുത്തിടെയായിരുന്നു മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചത്. ”പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. സമയമാവുമ്പോള്‍ പ്രിയന് തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ്.” മോഹന്‍ലാല്‍ പറയുന്നു.
Leave a Comment