![](/movie/wp-content/uploads/2020/08/juhi.jpg)
ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹിയുടെ പിന്മാറ്റത്തില്‍ ആരാധകര്‍ നിരാശയില്‍ ആയിരുന്നു. പരമ്പരയില്‍ നിന്നും പോയതിനു പിന്നാലെ ജൂഹിയുടെ വിവാഹ വാര്‍ത്തകളും പുറത്തുവന്നു. ഭാവി വരന്‍ റോവിനൊപ്പമുള്ള ഫോട്ടോകളും യാത്രകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞെന്നു വാര്‍ത്തകള്‍.
റോവിനൊപ്പമുള്ള ജൂഹിയുടെ ഒരു തിരുനെല്ലി യാത്ര തന്റെ യൂട്യൂബില്‍ താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വീഡിയോ കാണാനില്ല. അതോടെയാണ് ഇത്തരം ചര്‍ച്ച ചൂടുപിടിച്ചത്. കൂടാതെ റോവിനൊപ്പമുള്ള പ്രൊഫൈല്‍ ചിത്രം മാറ്റി ഒറ്റയ്ക്കുള്ള ഫോട്ടോയാണ് എല്ലാ സോഷ്യല്‍ മീഡിയ പേജുകളിലും ജൂഹി വച്ചിരിയ്ക്കുന്നത്. മാത്രമല്ല റോവിനൊപ്പമുള്ള ഫോട്ടോകളും ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള പേജുകളില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ താര പ്രണയം അവസാനിച്ചോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍.
Post Your Comments