GeneralLatest NewsMollywood

ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു; പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂ ഡെൽഹി തന്നെയാണ്” തുറന്നു പറഞ്ഞ് ഡെന്നിസ് ജോസഫ്

ലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡെൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു.

മലയാളത്തില്‍ സൂപ്പര്‍താരമായി മമ്മൂട്ടിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ന്യൂഡെൽഹി. ഡെന്നിസ് ജോസഫിന്റെ ശക്തമായ തിരക്കഥയിൽ ജനിച്ച ജികെ എന്ന മാധ്യമപ്രവര്‍ത്തകനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ ഒരേ പോലെ നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്‍ത് തമിഴ്‍നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്‍ടിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തു 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തുടര്‍ പരാജയങ്ങൾ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ന്യൂഡെൽഹിയെക്കുറിച്ച് തിരക്കഥാകൃത്ത് മനസ്സ് തുറക്കുന്നു.

”ന്യൂഡെൽഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. അങ്ങനെ പറയുമ്പോൾ തന്നെ ഞാൻ പറയുന്നത് എന്റെ സ്ഥാനം സിനിമയിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞത് ന്യൂ ഡെൽഹി എന്ന സിനിമകൊണ്ടാണെന്നാണ് . ഒരു പക്ഷേ ന്യൂഡെൽഹി ഇല്ലെങ്കിലും മമ്മൂട്ടിയും ജോഷിയുമൊക്കെ വലിയ വിജയങ്ങൾ സിനിമയില്‍ തീർക്കുമായിരുന്നു. തുടർച്ചയായ പരാജയങ്ങളുടെ നടുവിൽ എനിക്ക് വലിയ വിജയം നൽകുന്നത് ന്യൂഡെൽഹിയാണ്. അതിന് ശേഷം വിജയ-പരാജയങ്ങൾ എന്നെ ബാധിക്കാറായി. ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു. പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂ ഡെൽഹി തന്നെയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡെൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു.” ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരന്നത്.

shortlink

Related Articles

Post Your Comments


Back to top button