അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ശ്രീലതയ്ക്ക് സംഗീതാദരവുമായി മലയാളത്തിന്റെ പ്രിയ ഗായകന് ബിജുനാരായണന്. ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടിന്റെ പശ്ചാത്തലത്തില്‍ അപൂര്‍വചിത്രങ്ങള്‍ കോര്‍ത്തിണക്കി ട്രിബ്യൂട്ട് വിഡിയോ ഒരുക്കിയിരിക്കുകയാണ് താരം. ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വീഡിയോ ശ്രദ്ധനേടുന്നു.
”ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ… ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന് എസ്.പി.ബിയുടെ അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും” വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന് കുറിച്ചു.
https://www.facebook.com/540e8b38-c121-4bfa-a1d1-6e238ed70649
Post Your Comments