വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഇഷ തല്‍വാര്‍ തനിക്ക് ഇനി അത്തരം പ്രണയ നായിക കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും. ഒരു ആക്ഷന്‍ സിനിമയില്‍ ആക്ഷന്‍ റോള്‍ ചെയ്തു കയ്യടി നേടാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. വീട്ടമ്മ പ്രണയിനി കോളേജ് ഗേള്‍ തുടങ്ങിയ വേഷങ്ങളിലേക്ക് തന്നെ വിളിക്കരുതെന്നാണ് താരത്തിന്റെ അപേക്ഷ. രണം സിനിമയ്ക്ക് ശേഷം തനിക്ക് ചെയ്യണമെന്നു തോന്നിയ സിനിമകള്‍ വന്നിട്ടില്ലെന്നും ഇനി നല്ല തെരഞ്ഞെടുപ്പുകളിലൂടെ മാത്രമേ സിനിമയില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുകയുള്ളൂവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇഷ തല്‍വാര്‍ പറയുന്നു.
‘ഒരു വീട്ടമ്മ, പ്രണിയിനി, കോളേജ് ഗേള്‍ ഇങ്ങനെയുള്ള റോളുകള്‍ ഒന്നുമല്ല നല്ല ആക്ഷന്‍ റോളുകള്‍ ചെയ്യാനാണ് ആഗ്രഹം. മലയാളത്തില്‍ അവസാനം ചെയ്ത സിനിമ ‘രണം’ ആയിരുന്നു. അതിനു ശേഷം ഇഷ്ടപ്പെട്ട കഥാപത്രങ്ങള്‍ ഒന്നും വന്നിട്ടില്ല. വരുന്നതില്‍ തന്നെ അഭിനയ പ്രാധാന്യം ഉള്ളത് മാത്രമേ ഇനി തിരഞ്ഞെടുക്കുന്നുള്ളൂ. പിന്നെ നാളയെക്കുറിച്ചുള്ള ആകാംഷ ടെന്‍ഷന്‍ അതൊന്നുമില്ല. മനസ്സ് എപ്പോഴും സന്തോഷമായിരിക്കുക എപ്പോഴും നൃത്തം ചെയ്യുക. ദാ ഞാനിപ്പോള്‍ പത്ത് ദിവസത്തെ ആയുര്‍വ്വേദ ചികിത്സയ്ക്ക് പോകുകയാണ്. എല്ലാ വര്‍ഷവും ചെയ്യാറുണ്ട്. ആദ്യം ചോദിച്ചില്ലേ ബ്യൂട്ടി സീക്രട്ട് അതിലൊന്ന് ഇതാണ്’. ഇഷ തല്‍വാര്‍ പറയുന്നു.
Post Your Comments