CinemaGeneralMollywoodNEWS

എനിക്ക് ഒന്നും അറിയില്ലായിരുന്നു ഒരു സുപ്രഭാതത്തില്‍ എന്നെ പിടിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി: അവളുടെ രാവുകളില്‍ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് സീമ

പിന്നീട് അഭിനയിക്കുമ്പോഴാണ് അതിലെ സീനൊക്കെ അറിയുന്നത്

‘അവളുടെ രാവുകള്‍’ എന്ന ചിത്രത്തെക്കുറിച്ച് ഇന്നും പ്രേക്ഷകര്‍ സംവദിക്കുമ്പോള്‍ അതിന്റെ പല തലങ്ങളിലൂടെ നിരൂപകരടക്കം പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുന്നവരാണ്‌ മുപ്പത്തി രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞ അവളുടെ രാവുകള്‍ കാലത്തെ അതിജീവിച്ച് ഇന്നും കയ്യടി നേടുമ്പോള്‍ ആ കഥാപാത്രത്തിന്റെ വീര്യം തനിക്ക് അന്ന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുകയാണ് സീമ. ആ സിനിമയിലൂടെ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് പോലും മനസിലാക്കാന്‍ കഴിയാത്ത കുട്ടിയായിരുന്നു താനെന്നും ഒരു സുപ്രഭാതത്തില്‍ ഐവി ശശി ചെയ്യണമെന്നു പറഞ്ഞപ്പോള്‍ വേഷമിട്ട കഥാപാത്രം ആണ് ചിത്രത്തിലെ രാജി എന്നും ‘അവളുടെ രാവുകള്‍’ എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു.

‘അവളുടെ രാവുകള്‍’ എടുക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അപ്പോഴല്ലേ അതിന്റെ വിപ്ലവ ചിന്ത ആലോചിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ശശിയേട്ടന്‍ പറഞ്ഞു നീ ആണ് ഈ സിനിമയുടെ ഹീറോയെന്ന്. അത് എന്ത് കഥാപാത്രം എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ കണ്ണടച്ച് അങ്ങ് ചെയ്തു. പിന്നീട് അഭിനയിക്കുമ്പോഴാണ് അതിലെ സീനൊക്കെ അറിയുന്നത്. അങ്ങനെ നാളത്തെ ഒരു പ്രതീക്ഷ അങ്ങനെ ഒന്നും ഞാന്‍ ചിന്തിച്ചില്ല. അന്നൊരു ശരിക്കും കുട്ടിയായിരുന്നു. എനിക്ക് എന്റെ അമ്മയെ നോക്കണം എനിക്ക് അത്രേയുള്ളൂ .1977 നവംബര്‍ അഞ്ചിന് ഒരു ബുധനാഴ്ചയാണ് ഇത് തുടങ്ങുന്നത്. രാവിലെ എടുക്കുമ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു ആദ്യത്തെ ഷോട്ടില്‍ എടുക്കുമ്പോള്‍ ഞങ്ങള്‍ വൈകുന്നേരം ലാബില്‍ പോയി നോക്കിയിട്ട് ശരിയാകുന്നുവെങ്കില്‍ മാത്രമേ സെലക്റ്റ് ചെയ്യുകയുള്ളൂവെന്ന്. സംവിധായകന്‍ എന്ന നിലയില്‍ ശശിയേട്ടന്‍ അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രം ചെയ്യാന്‍ ഞാന്‍ കറക്റ്റ് ആണെന്ന ആത്മവിശ്വാസമുണ്ടായിരുന്നു’. സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button