തനിക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന അത്ര വലുതല്ലാത്ത ത്രെഡ് മാത്രമാണ് സത്യന്‍ അന്തിക്കാട് തന്റെ സിനിമകള്‍ക്കായി എപ്പോഴും സ്വീകരിക്കാറുള്ളത്. താന്‍ ചെയ്യുന്ന ചെറിയ പ്ലോട്ടുകളാണ് തന്റെ വലിയ പരീക്ഷണമെന്ന് തുറന്നു പറയുന്ന സത്യന്‍ അന്തിക്കാട് തന്റെ ആദ്യ രണ്ടു ഹിറ്റ് സിനിമയ്ക്ക് ശേഷം വന്ന പതിവ് സിനിമകളെക്കുറിച്ചും അതില്‍ നിന്ന് വഴിമാറി നടന്നതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ്.
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ആദ്യ ചിത്രങ്ങളായ ‘കുറുക്കന്റെ കല്യാണ’വും ‘കിന്നാര’വുമൊക്കെ വിജയിച്ചപ്പോൾ അന്നത്തെ സ്ഥിരം ബാനറുകൾക്കു വേണ്ടി സിനിമ ചെയ്യാനുള്ള ഓഫർ വന്നു. പക്ഷേ അവർക്കെല്ലാം സ്ഥിരം സെറ്റപ്പുണ്ട്. സ്ഥിരം തിരക്കഥാകൃത്തുക്കളും താരങ്ങളുമടക്കം.സംവിധായകനായി നിന്നുകൊടുത്താൽ മതി. കൃത്യസമയത്ത് ഷൂട്ടിങ് നടക്കും, റിലീസ് ചെയ്യും. തരക്കേടില്ലാത്ത പ്രതിഫലവും ലഭിക്കും. മദ്രാസിലെ ഫ്ളാറ്റിന് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കാലമായിരുന്നു. എന്നിട്ടും എനിക്ക് അത്തരം പ്രോജക്ടുകളോട് താത്പര്യം തോന്നിയില്ല. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സിനിമ – അതുമാത്രമായിരുന്നു മനസ്സിൽ. അപ്പോഴാണ് ജോൺപോളിന്റെ വരവ്. ജോൺ ദീർഘകാലമായുള്ള സുഹൃത്താണ്. സാഹിത്യബോധമുള്ള എഴുത്തുകാരനാണ്.”മുരളി മൂവീസ് രാമചന്ദ്രന് വേണ്ടി ഒരു സിനിമ ചെയ്യണം. സത്യന് ഇഷ്ടമുള്ള കഥ. ഇഷ്ടമുള്ള അഭിനേതാക്കൾ. ഒന്നിലും രാമചന്ദ്രൻ ഇടപെടില്ല.”
Post Your Comments