ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം നായകനാകുന്ന ചിത്രം മെര്ലാപക ഗാന്ധിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നയന്‍താര നായികയാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
പക്ഷേ, ചിത്രത്തിലെ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ സിനിമ നയന്‍താര നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്തെങ്കിലും താരം നിരസിക്കുകയായിരുന്നു. ഈ ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്‍. സുധാകര്‍ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യും. തമിഴില്‍ മോഹന്‍ രാജയാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുക. 2019ലെ മികച്ച ചിത്രത്തിനടക്കമുള്ള ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. മികച്ച തിരക്കഥക്കും പുരസ്ക്കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
Post Your Comments