സര്ഗ്ഗഗത്തിലെ കഥാപാത്രം ചെയ്തപ്പോഴും പഴശ്ശി രാജയിലെ കഥാപാത്രം ചെയ്തപ്പോഴും തനിക്ക് അവാര്‍ഡ് കിട്ടിയ കാറ്റഗറി താന്‍ ചെയ്ത റോളിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് നടന് മനോജ് കെ ജയന്റെ തുറന്നു പറച്ചില്, പക്ഷേ കളിയച്ചനിലെ നായക വേഷം ചെയ്തിട്ടും തനിക്ക് സെക്കന്‍ഡ് ഹീറോ പുരസ്കാരം കിട്ടിയത് എന്ത് കൊണ്ടാണെന്ന് ഇന്നും തനിക്ക് വലിയ പിടിയില്ലെന്ന് തനിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് മനോജ് കെ ജയന് പറയുന്നു.
‘സര്‍ഗ്ഗത്തിലെ കുട്ടന് തമ്പുരാനും, പഴശ്ശി രാജയിലെ തലയ്ക്കല്‍ ചന്തുവും സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളാണ്, സര്‍ഗത്തില്‍ നായക സ്ഥാനം വിനീതിനാണ്. പഴശ്ശി രാജയില്‍ മമ്മുക്ക. അപ്പോള്‍ ഇതിന്റെ ഒരു ക്രൈറ്റീരിയ എന്നത് ഞാന്‍ അറിഞ്ഞിടത്തോളം സപ്പോര്‍ട്ടിംഗ് റോള്‍ എന്ന നടന്മാര്ക്ക് സപ്പോര്‍ട്ടിംഗ് അവാര്‍ഡ് അല്ലേല്‍ സെക്കന്‍ഡ് ഹീറോ അവാര്‍ഡ് കിട്ടുകയുള്ളൂ. നായക സ്ഥാനം വഹിക്കുന്ന ലീഡ് റോള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ബെസ്റ്റ് ആക്ടര്‍ കൊടുക്കൂ അങ്ങനെയായിരുന്നു ഞാന്‍ കേട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ എനിക്ക് സര്‍ഗ്ഗത്തിലെ കുട്ടന് തമ്പുരാനും പഴശ്ശി രാജയിലെ തലയ്ക്കല്‍ ചന്തുവിനും കിട്ടേണ്ട അവാര്‍ഡ് തന്നെയാണ് കിട്ടിയത്. പക്ഷേ എന്ത് കൊണ്ട് കളിയച്ചനിലെ നായക കഥാപാത്രത്തിന്റെ അവാര്‍ഡ് കിട്ടിയപ്പോഴും എനിക്ക് എങ്ങനെ സെക്കന്‍ഡ് ലീഡ് റോള്‍ അവാര്‍ഡ് കിട്ടി എന്നുള്ളത് എനിക്ക് ഇപ്പോഴും മനസിലാവാത്ത കാര്യമാണ്’.
Post Your Comments