ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. സിനിമാ ചിത്രീകരണമെല്ലാം നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ താരങ്ങളുംകുടുംബത്തോടെപ്പം വീടുകളില്‍ കഴിയുകയാണ്. അവധിക്കാലം ആഘോഷിക്കുന്നതിനായും അല്ലാതെയും യാത്രകള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ അവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് ഈ കൊറോണ നല്‍കിയത്. ലോക്ഡൗണ്‍ കാലം തനിക്ക് തിരിച്ചറിവ് നല്‍കിയതിനെ കുറിച്ച് പങ്കുവച്ചു നടി മംമ്ത മോഹന്‍ദാസ്. കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള താരത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു.
‘ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയില്‍ എടുത്ത ചിത്രമാണിത്. കാലിഫോര്‍ണയിലെ ബിസ്ഗര്‍ ടണലിന് മുന്നില്‍ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുമ്ബോള്‍ വരാന്‍ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല. ശുഭാപ്തിവിശ്വാസിയായതിനാല്‍ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകള്‍ നടത്തും, ലോകം മുഴുവന്‍ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനല്‍ക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു ” മംമ്ത കുറിച്ചു.
Post Your Comments