തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചതാണ് ഒരു ഹിറ്റ് സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് മലയാള സിനിമയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മറവത്തൂര്‍ കനവ് സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി ഒരുപാട് തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം വാശി കാണിച്ചു നില്‍ക്കുമ്പോള്‍ അതേ വാശിയോടെ താനും ഓപ്പോസിറ്റ് നിന്നിട്ടുണ്ടെന്നും തന്റെ ആദ്യ സിനിമയുടെ അനുഭവം പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.
‘മമ്മുക്ക വലിയ ഒരു താരമാണ് എന്ന് ചിന്തിച്ചിരുന്നേല്‍ എനിക്ക് ‘മറവത്തൂര്‍ കനവ്’ എന്ന സിനിമ ചെയ്യാന്‍ കഴിയില്ല. മമ്മുക്കയുമായി ആ സിനിമയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. മമ്മുക്ക ചീത്ത വിളിച്ചിട്ടുണ്ട്. ചീത്ത വിളിക്കാന്‍ തുടങ്ങുമ്പോള്‍ അല്ലേല്‍ വാശി പിടിച്ച് നില്‍ക്കുമ്പോള്‍ ഞാന്‍ അതേ വാശിയോടെ ഓപ്പോസിറ്റ് നിന്നിട്ടുണ്ട്. അത് വേറെ ഒരു നടന്‍ ആയിരുന്നുവെങ്കില്‍ അതൊരു വൈരാഗ്യമായി മനസ്സില്‍ സൂക്ഷിക്കുമായിരുന്നു. മമ്മുക്കയുടെ ഗ്രേറ്റ്നെസ്സ് എന്ന് പറയുന്നത്, ഞാന്‍ എന്തിനാണ് വാശി പിടിച്ചത് എന്ന് തിരിച്ചറിയുന്ന നിമിഷം അത് വിട്ടു കളഞ്ഞിട്ടു വന്നു തോളത്ത് കയ്യിടും എന്നുള്ളതാണ്. ആ സമയത്തെ പ്രശ്നമാണത്. അത് കഴിഞ്ഞാല്‍ മമ്മുക്ക അത് തിരിച്ചറിയുകയും നമ്മളെ അഭിനന്ദിക്കുകയും ചെയ്യും. മമ്മുക്ക ആ സിനിമയിലേക്ക് വന്നത് തന്നെ എന്റെ നല്ല വിധിയാണ്’. ലാല്‍ ജോസ് പറയുന്നു.
Post Your Comments