തന്റെ ജീവിതത്തില്‍ മൂന്ന് സ്ത്രീകളുടെ സാന്നിധ്യമാണ് ഏറ്റവും വലുതെന്നും എന്നിരുന്നാലും തന്റെ അപ്പനില്‍ നിന്ന് കിട്ടിയ മാനുഷിക നന്മ എന്നും താന്‍ പിന്തുടരുന്നുവെന്നും കുടുംബ വിശേഷങ്ങളുടെ പൂര്‍വ്വകാല സ്മരണകള്‍ പറഞ്ഞു കൊണ്ട് കുഞ്ചാക്കോ ബോബന് പറയുന്നു. അമ്മയും, ഭാര്യ പ്രിയയും, അപ്പന്റെ അമ്മയും ആണ് തന്നെ ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന് സ്ത്രീകള്‍ എന്ന് തുറന്നു സംസാരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്,അച്ഛന്റെ മാനുഷിക നന്മ തന്നിലേക്ക് പകര്‍ന്നു കിട്ടിയതിനെക്കുറിച്ചും കുഞ്ചാക്കോ ബോബന് തന്റെ അപ്പന്റെ ജീവിതത്തിലെ ഒരേട് പറഞ്ഞു കൊണ്ട് കുഞ്ചാക്കോ ബോബന് വിശദീകരിക്കുന്നു.
അമ്മമ്മയും (അച്ഛന്റെ അമ്മ ) അമ്മയും, ഭാര്യ പ്രിയയുമാണ് എന്റെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ച മൂന്ന് പേര്. പക്ഷേ എന്റെ അപ്പനിലെ മാനുഷിക നന്മ എന്നും തനിക്ക് വിലപ്പെട്ട ഒന്നാണ്. സിനിമ മോശമായിരുന്ന സമയത്ത് അപ്പന് ഒരു ബിസിനസ് ഒക്കെ തുടങ്ങാന്‍ ആലോചിച്ചിരുന്നു. പ്രത്യേകിച്ച് ഫിനാന്‍സിന്റെ പരിപാടികള്‍. ഒരു ആവശ്യവും ഇല്ലാത്ത കാര്യമാണ്. അപ്പന്റെ ഒരു സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടിയാണ്. അമ്മയുടെ സ്വര്‍ണം പണയം വച്ചിട്ട് കാശ് കൊടുത്തു. എന്നിട്ട് അത് പ്രശ്നമായി സ്വര്‍ണവും കാശുമൊക്കെ നഷ്ടപ്പെട്ട് പോയ സാഹചര്യമുണ്ടായി എന്നാലും അപ്പന്റെ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ വഴക്കിടാനോ ഒന്നും പോയിട്ടില്ല. അത്രക്ക് സോഫ്റ്റ് ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു എന്റെ ഫാദര്‍. ഒരു ബിസിനസ് മൈന്‍ഡില്‍ നിന്ന് നോക്കുമ്പോള്‍ അതൊരു വലിയ മൈനസ് ആണെങ്കിലും ഒരു മാനുഷിക തലത്തില്‍ നിന്ന് നോക്കുമ്പോള്‍ അതൊരു വലിയ പ്ലസ് തന്നെയാണ്.കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments