78 കിലോയിൽ നിന്നും 52 കിലോയിലെത്തിച്ചു; അമ്പരപ്പിച്ച് യുവനടിയുടെ മേക്കോവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

പരിഹാസങ്ങളാണ് ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും ജിസ്മ

പലർക്കും തടി കുറയ്ക്കുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഡയറ്റ് നോക്കുക, കാര്യമായി വര്‍ക്ക് ഔട്ട് ചെയ്യുക, നന്നായി ഉറങ്ങുക, തുടങ്ങുക നിരവധി ‘കടമ്ബകള്‍’ കടന്നുകൊണ്ടു മാത്രമേ ‘സ്ലിം ബ്യൂട്ടി’ ആയി മാറുന്നതിനെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും പറ്റുകയുള്ളൂ.

എന്നാൽ വളരെ ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഡയറ്റിങ്ങിലൂടെയുമാണ് ജിസ്മ ഇന്നത്തെ ലുക്കിലേക്ക് എത്തിച്ചേര്‍ന്നത്. ഫിറ്റ്നസിനു ഏറെ പ്രാധാന്യം നല്‍കുന്ന ഈ പെണ്‍കുട്ടി തന്റെ ഡയറ്റിങ്ങ് ടെക്നിക്കുകളും ഇന്‍സ്റ്റാഗ്രാം വഴി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

നാളുകളായി ശരീരഭാരം മൂലം നേരിട്ട പരിഹാസങ്ങളാണ് ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും ജിസ്മ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടകം നിരവധി പ്ലാറ്റ്‌ഫോമുകളില്‍ അവതാരകയായും മോഡലായും തിളങ്ങിയ ജിസ്മ നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു കഴിയ്ഞ്ഞു.

Share
Leave a Comment