മലയാളത്തില്‍ ഒരു കാലത്ത് ജഗദീഷ് എന്ന നടന്റെ ‘സ്റ്റാര്‍ വാല്യൂ’ ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ഭീഷണിയുണ്ടാക്കുന്നതായിരുന്നു. ‘മിമിക്സ് പരേഡ്’ എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ കോമേഡിയനില്‍ നിന്ന് ജനമനസ്സിലേക്ക് ആഴ്ന്നിറങ്ങിയ നായക നടനായിരുന്നു ജഗദീഷ്. താന്‍ നായകനായി അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ പോലും സ്ക്രിപ്റ്റില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ഹീറോ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് തന്നെ സൂപ്പര്‍ താരങ്ങളുടെ ശിങ്കിടി കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് താനെന്നും ജഗദീഷ് പറയുന്നു. നാല്‍പ്പതോളം സിനിമകളില്‍ നായക വേഷങ്ങള്‍ ചെയ്ത ജഗദീഷിന്റെ പേരില്‍ പതിനെട്ടോളം ഹിറ്റ് സിനിമകളുണ്ട്. ബാക്കിയുള്ളവ ശരാശരി വിജയം നേടിയ സിനിമകളാണ്. ജഗദീഷ് നായകനായ ചിത്രങ്ങളില്‍ പരാജയപ്പെട്ട സിനിമകള്‍ വിരളമാണ്.
‘ഞാന്‍ നായകനായി അഭിനയിക്കുമ്പോള്‍ ഒരിക്കലും ഈഗോ കൊണ്ടുള്ള ഇടപെടല്‍ നടത്തിയിട്ടില്ല, എന്റെ റോള്‍ ഇത്രത്തോളം ഉണ്ടാകണമെന്നും എനിക്ക് കൂടുതല്‍ ഡയലോഗ് വേണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു നിര്‍മ്മാതാവുമായും ഞാന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിച്ചിട്ടില്ല. നായകനായി അഭിനയിക്കുമ്പോഴും ഞാന്‍ താഴേക്ക് ഇറങ്ങി വന്നു അഭിനയിച്ച നടനാണ്. പിന്നെ എനിക്ക് പറയാന്‍ കഴിയുന്ന സജഷന്‍സ് ഞാന്‍ പറയാറുണ്ട്. ചില സംവിധായകര്‍ സ്വീകരിക്കും ചിലര്‍ അവര്‍ക്ക് ആവശ്യമുള്ളത് പറയും. എന്ത് തന്നെയായാലും സംവിധായകന് എന്ത് പറയുന്നുവോ അത് ചെയ്യാന്‍ നമ്മള് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തയ്യാറായിരിക്കണം’. ജഗദീഷ് പറയുന്നു.
Post Your Comments