![](/movie/wp-content/uploads/2020/08/bala.jpg)
തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ് ഫാന്‍സിന് ഇന്ന് ഒരിക്കലും മറക്കാനാവാത്ത ദിനമാണ്, അവര്‍ക്ക് ഈ ദിവസം അത്രയേറെ വേദനാജനകമാണ്. ട്വിറ്ററില്‍ #RIPBala എന്ന ഹാഷ്ടാഗ് ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ബാല എന്ന് പേരുള്ള ചെറുപ്പക്കാരനായ വിജയ് ആരാധകന്‍ ഇനി ഒരിക്കലും ‘അണ്ണന്റെ’ പടത്തിന് ആഘോഷത്തിമിര്‍പ്പുമായി സ്ക്രീന് മുന്നില്‍ വരില്ലെന്ന്.
വിജയുടെ കടുത്ത ആരാധകനായ ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചു നാളുകളായി വിഷാദവും ഏകാന്തതയും നിറഞ്ഞ പോസ്റ്റുകളുമായി ബാല സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നെന്ന് സംസാരമുണ്ട്.’ലവ് യു തലൈവാ’ എന്ന് കുറിച്ച് വിജയ്‌യുടെ അടുത്ത ചിത്രം ‘മാസ്റ്ററിന്’ ആശംസ നേര്‍ന്നാണ് ബാലയുടെ മടക്കം. പതിനായിരക്കണക്കിന് വരുന്ന വിജയ് ആരാധകര്‍ക്ക് ഈ ദുഃഖം താങ്ങാനാകില്ലെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹിറ്റുകൾ തീർക്കുന്ന സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ ആണ് വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക്ഡൗണ്‍, കൊറോണ പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്റെ റിലീസ് മുടങ്ങിയിരിക്കുകയാണ്.
Post Your Comments