കുടുംബ പ്രേക്ഷകര്‍ക്ക് മമ്മൂട്ടി എന്ന നടനോട് വലിയ മമതയുണ്ടാക്കിയ ചിത്രമായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’. ഗുജറാത്ത് ഭൂകമ്പവുമായി ബന്ധപ്പെട്ട് ബ്ലെസ്സി ചെയ്ത ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. പത്മരാജ ശിഷ്യനായ ബ്ലെസ്സി ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കാഴ്ച. സിനിമയില്‍ സംവിധായകനെന്ന പദവി മാത്രം അലങ്കരിക്കാന്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന തന്നെ ഒരു തിരക്കഥാകൃത്ത് കൂടിയാക്കി മാറ്റിയത് മമ്മൂട്ടി നല്കിക പ്രചോദനമാണെന്ന് തുറന്നു പറയുകയാണ് ബ്ലെസ്സി. കാഴ്ച എന്ന സിനിമയുടെ കഥ മലയാളത്തിലെ പല പ്രമുഖ തിരക്കഥാകൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ തന്നെ കളിയാക്കി വിട്ടെന്നും ആ പരിഹാസം തനിക്ക് വലിയ ഒരു തിരിച്ചറിവ് നല്‍കിയെന്നും ബ്ലെസ്സി പറയുന്നു.
‘ഞാനൊരു എഴുത്തുകാരനാകാനുള്ള മുഖ്യ കാരണം മമ്മുക്കയാണ്. ഞാന്‍ ‘കാഴ്ച’യുടെ കഥ മമ്മുക്കയുടെ അടുത്ത് പറയുമ്പോള്‍ ഇത് ആര് എഴുതും എന്ന് മമ്മുക്ക എന്നോട് ചോദിച്ചു. ഞാന്‍ പല പ്രശസ്ത എഴുത്തുകാരുടെയും പേരുകള്‍ പറഞ്ഞു. ഈ കഥയുമായി ഞാന്‍ പലരെയും സമീപിക്കുകയും ചെയ്തു. പക്ഷേ അവരൊക്കെ പിന്മാറി, ഇതിലെ പ്രധാന രണ്ടു കഥാപാത്രങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഒരു ഭാഷ ഇല്ലാത്തതിനാല്‍ ഇത് എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എന്നെ കളിയാക്കി വിട്ടവരുണ്ട്. ആ അവഗണനകളൊക്കെ ഒരു തിരിച്ചറിവിലേക്ക് വന്നു. സിനിമയ്ക്ക് ഒരിക്കലും ഒരു ഭാഷ ആവശ്യമില്ല. സിനിമയ്ക്ക് ദൃശ്യമാണ് ഭാഷ എന്ന് മനസിലാക്കാനുള്ള ഒരു തിരിച്ചറിവ് എനിക്ക് ലഭിച്ചു.’ബ്ലെസ്സി പറയുന്നു.
Post Your Comments