ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ കാമുകി റിയയ്ക്ക് പിന്നാലെ സുഹൃത്ത് സിദ്ധാർഥ് പിഥാനിയും സംശയത്തിന്റെ നിഴലില്‍. സുശാന്തിന്റെ ഉറ്റസുഹൃത്തും താരത്തിനൊപ്പം താമസിച്ചിരുന്നയാളുമാണ് സിദ്ധാർഥ്. ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് കെ.കെ. സിങ്ങിന്റെ അഭിഭാഷകൻ വികാസ് സിങ്ങാണ് രംഗത്ത് വന്നിരിക്കുന്നത്.
സുശാന്തിന്റെ മരണത്തിൽ അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥ് പിഥാനിയെന്നും അദ്ദേഹം ബുദ്ധിമാനായ ക്രിമിനൽ ആണെന്നും വികാസ് സിങ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” സുശാന്തിന്റെ മരണത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുമുൻപ് വരെ അയാൾ സുശാന്തിന്റെ കുടുംബത്തിനൊപ്പം നിഴൽ പോലെ കൂടെയുണ്ടായിരുന്നു. കുടുംബത്തിന് അയാൾ വലിയ ആശ്വാസമായിരുന്നു. എന്നാൽ എഫ്ഐആറിൽ റിയയുടെ പേര് സ്ഥാനം പിടിച്ചതോടെ അയാൾ മറുകണ്ടം ചാടി. എഫ്ഐആർ റജിസ്റ്റർ ചെയ്ത അടുത്ത നിമിഷം മുതൽ സിദ്ധാർഥ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങി.”
പ്രതിപട്ടികയിലുള്ള ഒരാൾക്ക് സഹായം നൽകുന്ന പിഥാനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞ വികാസ് സിങ് പിഥാനിയെ സംശയിക്കാൻ പല കാരണങ്ങളും നിരത്തി. പ്രതിപട്ടികയിൽ റിയ വന്നതിനു ശേഷമുള്ള അയാളുടെ പെരുമാറ്റം. റിയയ്ക്ക് മെയിലുകൾ അയച്ച രീതി തുടങ്ങിയവ കണക്കിലെടുത്താൽ സംശയം ന്യായമാണെന്നു വ്യക്തമാകുമെന്നും വികാസ് സിങ് വ്യക്തമാക്കി
Post Your Comments