തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തനിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലെ ക്വസ്റ്റിയന്‍ ആന്‍സര്‍ സെക്ഷനില്‍ പങ്കുവച്ചു. അച്ഛന്റെ ഛായാചിത്രവും രഞ്ജിനി ആരാധകർക്കായി പങ്കുവച്ചു.
അതായത്”എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാകും. വളരെക്കുറച്ച് ഓര്‍മകള്‍ മാത്രമേ ഉള്ളൂ അച്ഛനെക്കുറിച്ച്. അച്ഛന് മരിക്കുമ്പോള്‍ അനിയന് ഒന്‍പത് മാസമായിരുന്നു പ്രായം. അവന് അദ്ദേഹത്തെ കണ്ട ഓര്‍മപോലും ഇല്ല” എന്നാണ് രഞ്ജിനിയുടെ വാക്കുകള്‍.
ഇതുവരെ അച്ഛന്റെ ഫോട്ടോ ആരും കണ്ട് കാണില്ല. അങ്ങനെ അധികം ചിത്രങ്ങളില്ല. അമ്മയുടെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടു വന്ന ഛായാചിത്രമാണിതെന്നും രഞ്ജിനി പറഞ്ഞു. ആരാധകര്‍ അയച്ച 25 ചോദ്യങ്ങള്‍ക്കാണ് യുവര്‍ ചോദ്യം മൈ ഉത്തരം എന്ന് പേരിട്ട വീഡിയോയില്‍ രഞ്ജിനി മറുപടി പറഞ്ഞത്. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്നും രഞ്ജിനി വ്യക്തമാക്കി.
കൂടാതെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ‘എന്‍ട്രി’ എന്ന സിനിമയിലൂടെയാണ് രഞ്ജിനി സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. തത്സമയം ഒരു പെണ്‍കുട്ടി, മേരാ നാം ഷാജി എന്ന സിനിമകളിലും അതിഥി വേഷങ്ങളില്‍ രഞ്ജിനി എത്തിയിരുന്നു.
Post Your Comments