ലോകപ്രശസ്ത ഹോളിവുഡ് ചിത്രം ടൈറ്റാനിക് സിനിമയുടെ റീമേക്ക് ഒരുക്കുകയാണെങ്കില്‍ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കുമെന്ന് സംവിധായകന് സഞ്ജയ് ഗുപ്ത. പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ആരെ അഭിനയിപ്പിക്കും എന്ന ചോദ്യത്തിനാണ് സഞ്ജയ് ഗുപ്തയുടെ മറുപടി.
കൂടാതെ സംവിധായകന്റെ ഹിറ്റ് സിനിമയായ ‘കാന്തെ’, ‘റിസര്‍വോയര്‍ ഡോഗ്സ്’ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ്. ടൈറ്റാനിക് റീമേക്ക് ചെയ്യുകയാണെങ്കില്‍ നൂറു ശതമാനവും ആലിയയെയും രണ്‍ബീറിനെയും നായിക-നായകന്മാരാക്കും എന്ന് സഞ്ജയ് പറഞ്ഞു.
ഹോളിവുഡ് ചിത്രം ‘കില്‍ബില്‍’ സിനിമ റീമേക്ക് ചെയ്യുകയാണെങ്കില്‍ ദീപിക പദുക്കോണിനെയും ‘ജോക്കര്‍’ റീമേക്കില്‍ രണ്‍വീര്‍ സിങ്ങിനെയും കാസ്റ്റ് ചെയ്യുമെന്നും സംവിധായകന് വ്യക്തമാക്കി. ‘മുംബൈ സാഗ’യാണ് സഞ്ജയ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം.
Post Your Comments