തെന്നിന്ത്യൻ സുന്ദരി നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് വൈറസ് ബാധ എന്ന് വാർത്തകൾ, എന്നാൽ കഴിഞ്ഞയാഴ്ചയാണു തനിക്കു കോവിഡ് സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും നടി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ താന്‍ പോസിറ്റീവായി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. പരിചരിച്ച എല്ലാവര്ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്നാട് സര്‍ക്കാരിനും അവരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയുന്നതായും നിക്കി ട്വീറ്റ് ചെയ്തു.
തനിക്ക് തൊണ്ടയില്‍ അസ്വസ്ഥത, പനി, മണവും രുചിയും നഷ്ടപ്പെടുക, തുടങ്ങിയ സാധാരണ ലക്ഷണങ്ങളാണു തനിക്കുണ്ടായിരുന്നതെന്നും ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടര്ന്നാണു താന്‍ ആരോഗ്യം വീണ്ടെടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം പറഞ്ഞു.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും പരിചിതയായ താരമാണ് നിക്കി .
Post Your Comments