അടുത്തിടെ ആലുവയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞ് നാണയം വിഴുങ്ങി ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ചപ്പോള്‍ മകന്റെ ചികിത്സയ്ക്കായി കരുതി വച്ച പണം നല്കിയ ഓട്ടോ ഡ്രൈവര്‍ക്ക് സഹായവുമായി മേജര്‍ രവി. മകന്റെ ചികിത്സ പൂര്‍ണമായും മേജര്‍ രവി ഏറ്റെടുത്തു.
അപകടത്തിൽ നട്ടെല്ലിന് ഗുരുതുരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പൈസയാണ് കുഞ്ഞിന്റെ കുടുംബത്തിന് ഡ്രൈവര്‍ നല്‍കിയത്. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡില്‍ എത്തി സാമ്പത്തിക സഹായവും മേജര്‍ രവി കൈമാറി.
കൂടാതെ ബാബുവിന്റെ മനസ്സാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചതെന്നും മേജര്‍ രവി വ്യക്തമാക്കി.
Post Your Comments