തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്.
എന്നാൽ ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍ ശ്രമിക്കൂ എന്ന് സുരഭി പറയുന്നു. ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുരഭിയുടെ കുറിപ്പ് വായിക്കാം…….
ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .
അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ
Post Your Comments