താന്‍ എപ്പോഴും ചെയ്തിരുന്നത് ഒരേ സിനിമകള്‍ ആയിരുന്നില്ലെന്നും അതില്‍ വ്യത്യസ്തമായി രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത അര്‍ത്ഥവും കളിക്കളവും തന്റെ സ്ഥിരം ശൈയിലില്‍ നിന്ന് മാറി ചെയ്ത സിനിമയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
മമ്മൂട്ടിയെ നായകനാക്കി ഏഴോളം സിനിമകള്‍ ചെയ്ത സത്യന്‍ അന്തിക്കാട് അര്‍ത്ഥവും കളിക്കളവും ബോക്സോഫീസില്‍ മെഗാ വിജയങ്ങളാക്കി മാറ്റിയിരുന്നു.
‘സത്യന്‍ അന്തിക്കാട് ചിത്രം ആകണം എന്ന് വിചാരിച്ച് ഞാന്‍ ഒന്നും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ആകാതെ വേണമെന്ന് ഞാന്‍ ആഗ്രഹിക്കത്തതും. പക്ഷേ വ്യത്യസ്തമായ ചില സിനിമകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ‘അര്‍ത്ഥം’ എന്ന സിനിമ ചെയ്തിരുന്നു അതൊരു ആക്ഷന്‍ സബ്ജക്റ്റ് ആണ്. എങ്കിലും അതിലൊരു കുടുംബവും അതിലെ കഥാപാത്രങ്ങള്‍ക്ക് ഒരു കുടുംബ പാശ്ചാത്തലവുമൊക്കെ വന്നു പോകുന്നുണ്ട്. ‘കളിക്കളം’ എന്ന സിനിമയും പറഞ്ഞത് ഒരു കള്ളനും പോലീസും തമ്മിലുള്ള കഥയാണ് അതിലും അടിസ്ഥാനപരമായി കുടുംബം വന്നു പോകുന്നുണ്ട്. എനിക്ക് തോന്നുന്നത് അത് ബോധപൂര്‍വ്വം അല്ലാത്തത് കൊണ്ട് എനിക്ക് പരിചിതമായ സിനിമകള്‍ എടുക്കുമ്പോള്‍ അങ്ങനെ വന്നു പോകുന്നതാണ്’.
Post Your Comments