CinemaGeneralLatest NewsMollywoodNEWS

‘ശ്രദ്ധ നേടാൻ നഗ്നയായി വരണം’; അപമാനിച്ച് പോസ്റ്റിട്ടയാളെക്കൊണ്ട് മാപ്പ് പറയിച്ച് സാന്ദ്ര തോമസ്

ഇനി ആരോടും ഇങ്ങനെ ചെയ്യില്ലെന്നും ഇയാള്‍ കുറിച്ചു

ഫേസ്ബുക്കിൽ അശ്ലീല കമന്റ് പങ്കുവച്ചയാളെ കൊണ്ട് മാപ്പ് പറയിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ശ്രദ്ധ നേടാനായി നഗ്നയായി വരണം എന്ന കമന്റിട്ടയാളെ കൊണ്ടാണ് നടി മാപ്പ് പറയിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

താങ്കൾ”നഗ്നയായി വരണം എന്ന താങ്കളുടെ കമന്റ് കണ്ടു, ഒരു പെണ്‍കുട്ടിയുടെ അച്ഛനായ താങ്കള്‍ ഇത്തരത്തില്‍ സംസാരിച്ചതില്‍ താങ്കളുടെ കുടുംബത്തെ ഓര്‍ത്ത് ദുഖം തോന്നുന്നു” എന്ന സന്ദേശമാണ് സാന്ദ്ര കമന്റിട്ടയാള്‍ക്ക് അയച്ചത്. പിന്നാലെയാണ് ഇയാള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. ഇനി ആരോടും ഇങ്ങനെ ചെയ്യില്ലെന്നും ഇയാള്‍ കുറിച്ചു.

കൂടാതെ, കഴിഞ്ഞ ദിവസം സാന്ദ്രയുടെ പോസ്റ്റിന് താഴെ എത്തിയ ഒരു അശ്ലീല കമന്റിനെ കുറിച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് അയാളെ ശിക്ഷിക്കണം എന്ന് താന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ഒരു കുടുംബമില്ലേ, മകള്‍ ഇല്ലേ, ഇത് കാണുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നാണക്കേട് എത്രയാവും എന്നാണ് സാന്ദ്ര പറഞ്ഞത്.

എന്നാൽ അതോടെ സാന്ദ്രയോട് ബഹുമാനം തോന്നിയതായും കൈലാസ് മേനോന്‍ കുറിച്ചു. നേരത്തെ താരത്തിന്റെ ഇരട്ടക്കുട്ടികളെ പ്രകൃതിയോടിണക്കി വളര്‍ത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് കൃത്യമായ മറുപടിയും സാന്ദ്ര കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button