ഹാസ്യ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സലീംകുമാര്‍ ദേശീയ പുരസ്കാരം സ്വന്തമാക്കി ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സീരിയസ് റോളുകള്‍ക്കൊപ്പം തന്നെ ഹാസ്യവേഷങ്ങളിലും സജീവമായ സലീംകുമാര്‍ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടിയെന്ന് തുറന്നു പറയുന്നു.
”സിനിമയില്‍ നമ്മള് ഒരാളെ ഇഷ്ടപ്പെടുന്നു ഏത് വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഒരാള്‍ ഒരു ലൊക്കേഷനില്‍ വന്നു, ഈ ലൊക്കേഷനില്‍ വന്ന ആള് അവിടെ തല കറങ്ങി വീണു. അവിടെ ഇരുന്ന നടന് എഴുന്നേറ്റ് ചെന്ന് അയാളെ വെളളം തളിപ്പിച്ച് എന്താ എന്ന് ചോദിക്കുന്നു. അയാള്‍ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാന്‍ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാന്‍ പറയുന്നു. എന്താണ് സംഭവം അയാള്‍ കാര്യം പറയുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് അപ്പോള്‍ നടന് പറയുന്നു. ശരി ഞാന്‍ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരം അങ്ങനെ അവര്‍ നല്ല കൂട്ടാകുന്നു. പക്ഷേ അയാള്‍ അവസരം വാങ്ങിക്കൊടുത്ത നടന് അയാളുടെ തോള് വരെ വളരാന്‍ സമ്മതിക്കും പക്ഷേ അതിന് മുകളില്‍ വന്നാല്‍ ആ നടന് അയാള്‍ക്ക് ശത്രുവാകും. സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ്” സലീംകൂമാര്‍ പറഞ്ഞു.
കറുത്ത ജൂതന്, ദൈവമേ കൈതൊഴാം കെ കുമാറാകണം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന കഴിവും സലീംകുമാര്‍ തെളിയിച്ചിരുന്നു.
Post Your Comments