GeneralLatest NewsMollywoodMovie Gossips

ട്വന്റി20യില്‍ അഭിനയിക്കാത്തതിന് കാരണം ദിലീപ് അല്ല, എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു; കാരണം തുറന്നു പറഞ്ഞ് മീര ജാസ്മിന്‍

ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം ഒത്തുചേര്‍ന്ന ചിത്രമായിരുന്നു ട്വന്റി20. സിനിമാ സംഘടനയായ അമ്മയുടെ സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ദിലീപ് നിര്‍മ്മാണ ചുമതലയും ജോഷി സംവിധാനവും ഏറ്റെടുത്ത ഈ ചിത്രത്തില്‍ നിന്നും നടി മീരാ ജാസ്മിന്‍ വിട്ടു നിന്നിരുന്നു. താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നം കൊണ്ടാണ് മീര ജാസ്മിന്‍ അഭിനയിക്കാതിരുന്നത്, ദിലീപ് മീരയെ മനപൂര്‍വ്വം ഒഴിവാക്കി എന്നൊക്കെയുള്ള വാര്‍ത്തകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തില്‍ മീര വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്‌

”ട്വന്റി20 യില്‍ അഭിനയിക്കാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാന്‍ മനപൂര്‍വ്വം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്. ദിലീപേട്ടന്‍ ആദ്യം ഡിസംബറില്‍ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയില്‍ ആയി. പിന്നെ ഫെബ്രുവരിയില്‍ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല. ഒരുപാട് മുന്‍നിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു ഏപ്രില്‍ മാസമൊക്കെ ആയപ്പോഴേക്കും ഞാന്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. ട്വന്റി20 യിലേക്ക് എന്നെ വിളിക്കുമ്ബോള്‍ ഞാന്‍ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവര്‍ക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. ഇവിടെ നിന്നും വിളി. സമ്മര്‍ദ്ദം സഹിക്കാതെ ട്വന്റി20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് തന്നെ ബാന്‍ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാര്‍ത്തയാണ്” മീര ജാസ്മിന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button