ചാമരവും ചമയവും പോലെയുള്ള എക്കാലത്തെയും ക്ലാസ് ചിത്രമെഴുതിയിട്ടും ജോണ്‍ പോളിന് അവാര്‍ഡ്‌ ലഭിക്കാത്തതിനെക്കുറിച്ച് ജോണ്‍ പോള്‍ സംസാരിക്കുന്നു

ഓരോ അവാര്‍ഡ്‌ കമ്മിറ്റിയും അവരുടെ മുന്നില്‍ എത്തുന്ന ചിത്രങ്ങളില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്

മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസ് സിനിമകള്‍ എടുത്താല്‍ അതില്‍ ജോണ്‍ പോള്‍ എന്ന രചയിതാവിന്റെ കയ്യൊപ്പ് ഉണ്ടാകും. ‘ചമയ’വും ‘ചാമര’വും ‘പാളങ്ങളും’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ എഴുതിയിട്ടും രചയിതാവ് എന്ന നിലയില്‍ ഒരു സംസ്ഥാന അവാര്‍ഡ്‌ പോലും ലഭിച്ചിട്ടില്ലാത്ത ജോണ്‍ പോള്‍ അതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

‘അവാര്‍ഡ്‌ ലഭിക്കാത്തതിനെ നിര്‍ഭാഗ്യം എന്ന് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്നേക്കാള്‍ മികച്ചവര്‍ക്ക് അവാര്‍ഡ്‌ ലഭിക്കുന്നത് നിര്‍ഭാഗ്യമല്ല. അത് സ്വഭാവികമായിട്ടും എനിക്ക് അവരേക്കാള്‍ ഉയരത്തിലെത്താനുള്ള പ്രചോദനമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. ഇതൊരു അതിവിനയം പറച്ചില്‍ അല്ല. അവാര്‍ഡ്‌ കിട്ടാത്തതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിരുന്നോ എന്നതിന്റെ തെളിവ് ഒന്നും എനിക്ക് ഇല്ല. ഓരോ അവാര്‍ഡ്‌ കമ്മിറ്റിയും അവരുടെ മുന്നില്‍ എത്തുന്ന ചിത്രങ്ങളില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. അതിലും നല്ല ചിത്രങ്ങള്‍ ചിലപ്പോള്‍ പുറത്തുണ്ടാകും അപ്പോള്‍ പരിഗണിക്കപ്പെടണമെന്നില്ല.പരിഗണനയ്ക്ക് വരുന്ന ചിത്രങ്ങളില്‍ നിന്ന് അവര്‍ക്ക് ബോധ്യപ്പെട്ട ചിത്രങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കുന്നവരെ ആരെങ്കിലും അവാര്‍ഡ്‌ കിട്ടാന്‍ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് അവാര്‍ഡ്‌ നിര്‍ണയ രീതിയുടെ പൊതുവേയുള്ള ഒരു സ്വഭാവമായി മാത്രമേ കാണുന്നുള്ളൂ. എനിക്ക് അവാര്‍ഡ്‌ ലഭിച്ചില്ല എന്നത് എന്നെ വലിയ നിരാശയിലാഴ്ത്തിയ കാര്യമല്ല. ഞാന്‍ അവാര്‍ഡ്‌ കിട്ടാന്‍ ശ്രമിച്ചിട്ടില്ല. അവാര്‍ഡ്‌ കിട്ടിയവര്‍ എല്ലാം അതിനായി ശ്രമിച്ചു എന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ജോണ്‍ പോള്‍ പറയുന്നു.

Share
Leave a Comment