BollywoodGeneralLatest News

ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ എന്നെ പേടിപ്പെടുത്തും, മാധവനെ ചുംബിക്കേണ്ടിവരുമ്ബോള്‍ ഹൃദയസ്തംഭനം വരും; തുറന്നു പറഞ്ഞ് ബിപാഷ ബസു

ഭര്‍ത്താവിനൊപ്പം അഭിനയിക്കുമ്ബോള്‍ ഇത്തരം ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ലെന്നും താരം

ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ നടിയാണ് ബിപാഷ ബസു. ഇഴുകിചേര്‍ന്നുള്ള അഭിനയം തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ്‌ താരം. അത്തരം രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ ഭയപ്പെട്ടിരുന്നെന്നും അത് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് തനിക്ക് ഹൃദയസ്തംഭനം വരുമെന്നു തോന്നാറുണ്ടെന്നും ഒരു അഭിമുഖത്തില്‍ ബിപാഷ പങ്കുവച്ചു.

നടന്‍ മാധവനൊപ്പമുള്ള ജോഡി ബ്രേക്കേഴ്‌സിലെ അനുഭവത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്നെ പേടിപ്പെടുത്തും. ജോഡി ബ്രേക്കേഴ്‌സില്‍ എന്റെ സുഹൃത്തായ ആര്‍ മാധവനെ ചുംബിക്കേണ്ടിവരുമ്ബോള്‍, അതിന് തൊട്ടുമുന്‍പുള്ള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു ഞാന്‍. മാധവനെ നിനക്ക് അറിയാമല്ലോ, നിന്റെ സുഹൃത്തല്ലേ, ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ ഞാന്‍ പറഞ്ഞത് മാഡിയാണ് കൂടെ, അതാണ് പ്രശ്‌നം എന്നായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിന് ശേഷം മാഡി ഉള്‍പ്പടെ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഭയങ്കര ബഹളമായിരിക്കും സെറ്റിലെ എല്ലാവര്‍ക്കും അത് രസമുള്ള കാഴ്ചയാണ്”

ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനൊപ്പം പുതിയ സീരീസില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ ബിപാഷ. ഭര്‍ത്താവിനൊപ്പം അഭിനയിക്കുമ്ബോള്‍ ഇത്തരം ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ലെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button