CinemaLatest News

ഒരു പെണ്ണിന് ആവശ്യമുള്ളത് അവളിൽ തന്നെയുണ്ട്; ഇല്ലായെന്ന് പഠിപ്പിക്കുന്നത് ലോകമാണ്..! അമല പോളിന്റെ പുതിയ പോസ്റ്റ് വൈറൽ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല

എന്നും വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും അഴക് കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ സുന്ദരിയാണ് അമല പോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ.

എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ജീൻസിന്റെ ഷോർട്ടും വൈറ്റ് ടോപ്പുമിട്ട് എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തു.

പെണ്ണിന് ആവശ്യമുള്ളത് അവളിൽ തന്നെയുണ്ട്; ഇല്ലായെന്ന് പഠിപ്പിക്കുന്നത് ലോകമാണ്..! എന്ന അമല പോളിന്റെ പുതിയ പോസ്റ്റ്
അർത്ഥവത്തായഈ വരികളോട് കൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നതും.

shortlink

Post Your Comments


Back to top button